Ticker

6/recent/ticker-posts

ബീഫ് കറി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു, വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: ബർത്ത്ഡേ പാർട്ടിക്ക്
ബീഫ് കറി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു. പ്രതിക്കെതിരെ ഹോസ്ദുർഗ് പൊലീസ്
വധശ്രമത്തിന് കേസെടുത്തു. മടിക്കൈ അമ്പലത്തുകര മുണ്ടോട്ട് കൈയ്യുള്ള കൊച്ചിയിലെ കെ. പ്രജീവന് 40 ആണ് കുത്തേറ്റത്. ഷാജുവിനെതിരെയാണ് സംഭവത്തിൽ പൊലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തത്. മുണ്ടോട്ട് നന്ദപുരം ഓഡിറ്റോറിയത്തിന് മുൻ വശം സ്റ്റേജിന് താഴെ വച്ച് രാത്രി 8.15 മണിയോടെയാണ് സംഭവം. കാലു കൊണ്ട് നെഞ്ചത്തേക്ക് ചവിട്ടു കയും മലർന്നടിച്ച് വീണ യുവാവിന്റെ നെഞ്ചിൻ്റെ നടുഭാഗത്തും പുറത്തും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു . കുത്ത് ഹൃദയത്തിന് കൊള്ളാതെ മരണത്തിൽ നിന്നും രക്ഷപ്പെട്ടെന്നാണ് കേസ്. അയൽവാസിയുടെ മകളുടെ ഭർത്ത്ഡേ പാർട്ടിക്ക് ചിക്കൻ കറി വിളമ്പിയ പ്രതിയോട് ബീഫ് ചോദിച്ച വിരോധമാണ് അക്രമത്തിന് കാരണമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments