Ticker

6/recent/ticker-posts

സന്ദീപ് വാര്യരുടെ മണ്ഡല പര്യടന ഘോഷയാത്രക്കിടെ വൻ സംഘർഷം,സി.പി.എം, യു.ഡി.എഫ് പ്രവർത്തകർ ഏറ്റ് മുട്ടി, പാർട്ടി ഓഫീസുകൾ തകർത്തു, പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്, 180 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: നിയുക്ത എം.എൽ.എ സന്ദപ് വാര്യരുടെ മണ്ഡല പര്യടന ഘോഷയാത്രക്കിടെ വൻ സംഘർഷം.സി.പി.എം, യു.ഡി.എഫ് പ്രവർത്തകർ ഏറ്റ് മുട്ടി. സി. പി. എം , കോൺഗ്രസ് പാർട്ടി ഓഫീസുകൾ തകർത്തു. സംഘർഷത്തിൽ
 പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇരു വിഭാഗത്തിലും പെട്ട 180 പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 8.30 ന് ആരംഭിച്ച സംഘർഷം രാത്രി മുഴുവൻ നീണ്ട് നിന്നു. പടന്നകടപ്പുറത്താണ് സംഘർഷമുണ്ടായത്.  സി.പി.എം, കോൺഗ്രസ് ഓഫീസുകൾ അടിച്ചും കല്ലെറിഞ്ഞും തകർത്തു. സാധന സാമഗ്രഹികൾ അടിച്ച് തകർത്തു. സന്ദീപ് വാര്യരുടെ മണ്ഡലപര്യടനഘോഷയാത്രക്കിടെയാണ് ഇരുവിഭാഗവും കല്ലും വടിയുമായി ഏറ്റ് മുട്ടിയത് . കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റു. ഇരു വിഭാഗം പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റു. 100 യു.ഡി.എഫ് പ്രവർത്തകരുടെ പേരിലും 80 സി.പി.എം പ്രവർത്തകർക്കെതിരെയും പൊലീസ് സ്വമേധയ കേസെടുത്തു. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.
Reactions

Post a Comment

0 Comments