Ticker

6/recent/ticker-posts

ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, പിതാവിന് ഗുരുതരം

കാസർകോട്: മോട്ടോർബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പിതാവിന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ
കുമ്പള പെർമുദെ - ബന്തിയോട് റോഡിൽ പെരിയടുക്കയിൽ ജടാധാരി ദേവസ്ഥാനത്തിന് മുന്നിലാണ് അപകടം.
 ചിപ്പാർ ബായാർ നേത്രഗുളി ഹൗസിലെ എൻ. കിഷൻ 25 ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവ് മാധവ ദേവാഡിഗെ 54യെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഷൻ ഓടിച്ച സ്കൂട്ടറും എതിരെ വന്ന ബൈക്കും  കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഇരുവരെയും  ആശുപത്രിയിൽ എത്തിച്ചെങ്കിലും കിഷന്റെ ജീവൻ രക്ഷിക്കാനായില്ല. മാധവ ദേവാഡിഗെ ചികിത്സയിലാണ്.  കുമ്പള പൊലീസ്ബൈക്ക് യാത്രക്കാരൻ സത്യനാരായണൻ്റെ പേരിൽ കേസെടുത്തു.
Reactions

Post a Comment

0 Comments