സി.പി.എം നേതാക്കൾക്കെതിരെ കേസ്. നേതാക്കളും പ്രവർത്തകരും ഉൾപെടെ 33 പേർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കെ.വി. കുഞ്ഞിരാമൻ, മധു മുതിയക്കാൽ, പി.വി. രാജേന്ദ്രൻ മറ്റ് 30 പേർക്കെതിരെയാണ് കേസ്. യു.ഡി.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി പാലക്കുന്ന് ടൗണിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച രണ്ട് ഫ്ളക്സ് ബോർഡുകൾ കീറി നശിപ്പിച്ചെന്ന പരാതിയിലാണ് കേസ്. ഇന്നലെ വൈകീട്ടാണ് സംഭവം.
0 Comments