Ticker

6/recent/ticker-posts

യുവതി ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:ഭർതൃമതിയായ യുവതിയെഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കണ്ട ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ആദൂർ ബെള്ളൂർ പള്ളിപ്പാടിയിലെ സൈനുദ്ദീൻ്റെ ഭാര്യ സറീന 27 ആണ് മരിച്ചത്. ഭർതൃവീട്ടിൽ വച്ച് ആണ് സംഭവം. ഭർത്താവിൻ്റെ വീട്ടുകാർ സഹോദരി ജീവനൊടുക്കിയ വിവരം വിളിച്ചറിയിക്കുകയായിരുന്നുവെന്ന് സഹോദരൻ അബ്ദുൾ റഹ്മാൻ പൊലീസിനെ അറിയിക്കുകയായിരുന്നു. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments