Ticker

6/recent/ticker-posts

ഓട്ടോ ഡ്രൈവറെ ആക്രമിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ഓട്ടോറിക്ഷ ഡ്രൈവറെ 
ആക്രമിച്ച കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഓട്ടോയുടെ പിന്നിലായി ഓടിച്ച കാർ നിർത്താതെ ഹോൺ അടിച്ചത് ചോദ്യം ചെയ്തതിന് ആക്രമിച്ചെന്നാണ് ഓട്ടോ ഡ്രൈവറുടെ പരാതി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി അബ്ദുൾ ഗഫൂറിൻ്റെ 55 പരാതിയിൽ കാർ ഓടിച്ച ആൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് നിന്നും വീട്ടിലേക്ക് കാർ ഓടിച്ചു പോകവെ ഇഖ്ബാൽ ജംഗ്ഷന് സമീപത്ത് വച്ച് താക്കോൽ പോലുള്ള ആയുധം കൊണ്ട് ഇടത് ചെകിട്ടത്ത് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. ഹോൺ അടിക്കുന്നത് കേട്ട് ഓട്ടോയിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് സംഭവമെന്നും പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments