കാഞ്ഞങ്ങാട്: വീട്ടിലെപൂജാമുറിയുടെ വാതിൽ തിക്കി തുറന്ന് വീരഭദ്ര
വിഗ്രഹത്തിൻ്റെ സ്വർണ കിരീടവും ശിവലിംഗത്തിൻ്റെ
സർപ്പ ആഭരണവും പണവും കവർന്നു. പള്ളിക്കര ബേക്കൽ ഫോർട്ട് ബീച്ച് റോഡിലെ അരലിക്കട്ട എം.ബി. പ്രസാദിൻ്റെ തറവാട് വീട്ടിലാണ് കവർച്ച. ഇന്നലെ രാത്രി 10 നും ഇന്ന് പുലർച്ചെ 5 മണിക്കും ഇടയിലാണ് കവർച്ച. 10 ഗ്രാം വരുന്ന സ്വർണ കിരീടം സർപ്പ ആഭരണത്തിന് പുറമെ 2500 രൂപയുമാണ് കവർന്നത് . ബേക്കൽ പൊലീസ് സ്ഥലത്തെത്തി.
0 Comments