കര്‍ഷകന്‍ കുളത്തില്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.
കാറഡുക്ക കൊട്ടംകുഴിയിലെ കുഞ്ഞമ്പുനായരുടെയും മാലതിയുടെയും മകന്‍ അജിത്ത് കുമാർ
43 ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മുതൽ അജിത്തിനെ വീട്ടില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ കവുങ്ങിന്‍ തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. അജിത്ത് നേരത്തെ മടിക്കേരിയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു. പിന്നീട് ഹോട്ടല്‍ വ്യാപാരം അവസാനിപ്പിച്ച് കൃഷി നടത്തി വരികയായിരുന്നു. ഭാര്യ; ചൈത്ര. ഒരു കുട്ടിയുണ്ട്. സഹോദരി; അജിത. ആദൂർ പൊലീസ് സ്ഥലത്തെത്തി.
0 Comments