Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് കെ.റെയിൽ കുറ്റികൾ പിഴുതെടുത്ത് യൂത്ത് കോൺഗ്രസ്

കാഞ്ഞങ്ങാട്:എൽ ഡി എഫ് സർക്കാർ  പ്രഖ്യാപിച്ച  കെ റെയിൽ പദ്ധതി യു ഡി എഫ് സർക്കാർ നിർത്തലാക്കിയതിൽആഹ്ലാദം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റെയിൽവേ ഗേറ്റിന് പരിസരത്തുള്ള കെ റെയിൽ കുറ്റികൾ പിഴുത് മാറ്റി. പദ്ധതി പാതിവഴിയിലായി ഭൂമി നഷ്ട
പ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തിയ മഞ്ഞ കുറ്റികൾ പിഴുത് മാറ്റുന്നതിലൂടെ ജീവിതം വഴി മുട്ടിയവർക്ക് പുതിയ പ്രതീക്ഷകൾ നൽകുകയാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ്‌ ബി. പി. പ്രദീപ് കുമാർ പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി രതീഷ് കാട്ടുമാടം, നിയോജക മണ്ഡലം പ്രസിഡന്റ്‌  ഷിബിൻ ഉപ്പിലിക്കൈ, മണ്ഡലം പ്രസിഡന്റ്‌ എച്ച്. ആർ. വിനീത്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീജിത്ത്‌ പുതുക്കുന്ന്, ശരത്ത് ചന്ദ്രൻ, കൃഷ്ണലാൽ തോയമ്മൽ, പ്രതീഷ് കല്ലഞ്ചിറ, മണ്ഡലം സെക്രട്ടറിമാരായ ഊഷ്മ പ്രസാദ്, സുനീഷ് അരയി, സുഭേഷ് കാർത്തിക, സജിത്ത്ലാൽ  നേതൃത്വം നൽകി.
Reactions

Post a Comment

0 Comments