കാഞ്ഞങ്ങാട് ടൗണിൽ ഡിവൈഡറിൽ ഇടിച്ച കാർ തല കീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന
ദമ്പതികൾക്ക് പരിക്കേറ്റു. ഇരുവരെയും കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ ഭാഗത്ത് നിന്നും കാസർകോട് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപം ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തലകീഴായി നിൽക്കുകയായിരുന്നു. ഓടിക്കുടിയവരാണ് ഇരുവരെയും രക്ഷിച്ചത്. കാർ ഓടിച്ച യുവാവ് ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പറയുന്നു. വിനോദയാത്രക്ക് പോവുന്നതാണ് ദമ്പതികളെന്ന് പറയുന്നു. പൊലീസ് സ്ഥലത്തെത്തി.
0 Comments