Ticker

6/recent/ticker-posts

ഗൾഫിൽ നിന്നും നാട്ടിലേക്ക് കയറ്റി വിട്ട യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്:ഗൾഫിൽ നിന്നും
 നാട്ടിലേക്ക് കയറ്റി വിട്ട 
യുവാവിനെ കാണാതായി. മസ്ക്കറ്റിൽ നിന്നും കണ്ണൂർ വിമാന താവളത്തിലേക്ക് യാത്ര തിരിച്ച ഭർത്താവിനെ കാൺമാനില്ലെന്ന യുവതിയുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിലിക്കോട് സ്വദേശി പാർഥിബൻ എന്ന വിനു 41 വിനെയാണ് കാണാതായത്. ഭാര്യ ഏച്ചിക്കൊവ്വലിലെ എൻ.ശ്രീകലയുടെ പരാതിയിലാണ് കേസെടുത്തത്. മസ്ക്കറ്റിൽ ജോലി ചെയ്യവെ കഴിഞ്ഞ 29 ന് സ്ഥാപന ഉടമയുടെ മകൻ വിനുവിനെ നാട്ടിലേക്ക് കയറ്റി വിട്ടതായി ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments