കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് ട്രെയിനിൽ നിന്നും തെറിച്ചു വീണ യുവാവ് ഗുരുതര നിലയിൽ. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. കാസർകോട് ഭാഗത്തേക്ക് പോയ മലബാർ എക്സ്പ്രസിൽ നിന്നുമാണ് യാത്രക്കാരൻ പുറത്തേക്ക് തെറിച്ചു വീണത് . കുശാൽ നഗർ റെയിൽവെ ഗേറ്റിനടുത്തായാണ് വീണത്. സംഭവം കണ്ട സമീപവാസികൾ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തലക്കും കൈകാലുകൾക്കും പരിക്കേറ്റ് പാളത്തിനരികിൽ കിടന്ന 45 വയസ് പ്രായം കരുതുന്ന ആളെ ഫയർ ഫോഴ്സ് ജില്ലാശുപത്രിയിലെത്തിച്ചു.
0 Comments