കാഞ്ഞങ്ങാട്: ജില്ലയിൽ ലഹരിമാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കാസർകോട് ജില്ലാ പൊലീസ്. 2025, 2026 വർഷങ്ങളിലായി ജില്ലയിൽ എൻ.ഡി.പി.എസ്, പിറ്റ് എൻ.ഡി.പി.എസ് നിയമങ്ങൾ പ്രകാരം കർശനമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളാണ് പൊലീസ് നടപ്പിലാക്കിയത്. വൻകിട മയക്കുമരുന്ന് കടത്ത് തടയുന്നതിന് പ്രത്യേക ഊന്നൽ നൽകിയുള്ള പരിശോധനകളിൽ വാണിജ്യ അളവിലുള്ള 45 കേസുകളാണ് പൊലീസ് കണ്ടെത്തിയത്.
2025-ലെ പ്രധാന നടപടികൾ
റജിസ്റ്റർ ചെയ്ത കേസുകൾ:1224 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തു.
അറസ്റ്റിലായവർ: 1363 പ്രതികളെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്തവയുടെ അളവ്:ഇതിൽ 22 കേസുകൾ വാണിജ്യ അളവിലുള്ളതും, 50 എണ്ണം ഇടത്തരം അളവിലുള്ളതും , 116 കേസുകൾ ചെറിയ അളവിലുള്ളതുമാണ്. ബാക്കിയുള്ളവ മയക്കുമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ്.
പിറ്റ് എൻ.ഡി.പി.എസ് നടപടി:സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിലാക്കുന്നതിനായി 28 പ്രൊപ്പോസലുകൾ സർക്കാരിന് സമർപ്പിക്കുകയും, അതിൽ 13 കേസുകളിൽ തടങ്കൽ ഉത്തരവുകൾ ലഭിച്ച് നടപ്പിലാക്കുകയും ചെയ്തു.
2026-ലെ പ്രധാന നടപടികൾ
റജിസ്റ്റർ ചെയ്ത കേസുകൾ: ഈ വർഷം ഇതുവരെ 193 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
അറസ്റ്റിലായവർ:241 പേർ അറസ്റ്റിലായി.
പിടിച്ചെടുത്തവയുടെ അളവ്: 8 കേസുകൾ വാണിജ്യ അളവിലുള്ളതും, 15 എണ്ണം ഇടത്തരം അളവിലുള്ളതും, 19 എണ്ണം ചെറിയ അളവിലുള്ളതുമാണ്. മറ്റുള്ളവ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ്.
പിറ്റ് എൻ.ഡി.പി.എസ് നടപടി: 10 പ്രൊപ്പോസലുകൾ സർക്കാരിന് സമർപ്പിച്ചതിൽ 5 കേസുകളിൽ തടങ്കൽ ഉത്തരവുകൾ നടപ്പിലാക്കി.
തുടർച്ചയായ പരിശോധനകളും പ്രതിരോധവും
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന ഊർജ്ജിതമായ പരിശോധനകളുടെയും കൃത്യമായ ഇടപെടലുകളുടെയും ഫലമായാണ് ഇത്രയധികം എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യാനും പ്രതികളെ പിടികൂടാനും സാധിച്ചത്. ലഹരിവസ്തുക്കളുടെ വാണിജ്യ അടിസ്ഥാനത്തിലുള്ള വിൽപ്പന തടയുന്നതിനായി നടത്തിയ പ്രത്യേക നീക്കങ്ങളിലൂടെയാണ് 45 കമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകൾ കണ്ടെത്താനായത്.
പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, ഈ കാലയളവിൽ പിറ്റ് എൻ.ഡി.പി.എസ് നിയമപ്രകാരം ആകെ 38 പ്രൊപ്പോസലുകൾ സർക്കാരിന് സമർപ്പിക്കുകയും അതിൽ 18 കേസുകളിൽ ഉത്തരവ് ലഭിച്ച് പ്രതികളെ ജയിലിലടക്കുകയും ചെയ്തു. ലഹരി മാഫിയയെ വേരോടെ പിഴുതെറിയുന്നതിനും സമൂഹത്തെ മയക്കുമരുന്ന് വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ജില്ലാ പൊലീസിന്റെ ശക്തമായ പ്രതിബദ്ധതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
0 Comments