അബദ്ധത്തിൽ
ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 8 മണിയോടെയാണ് നടക്കാനിറങ്ങിയ യുവാവ് കളനാട് റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ചത്. കീഴൂർ തെരുവത്ത് വിജയൻ്റെ മകൻ ഇല്ലു എന്ന് വിളിക്കുന്ന വി. നിനിൽ കുമാർ 36 ആണ് മരിച്ചത്. അമ്മാവൻ്റെ കടയിൽ ജോലി ചെയ്യുകയായിരുന്നു. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങാറുള്ള യുവാവ് ഈ സമയം അബദ്ധത്തിൽ ട്രെയിൻ തട്ടി മരിച്ചതാണെന്നാണ് കരുതുന്നത്. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments