Ticker

6/recent/ticker-posts

സുഫൈദ ജീവനൊടുക്കിയത് ഭർത്താവിൻെറ പീഡനത്തെ തുടർന്നെന്ന് എഫ്.ഐ.ആർ

കാസർകോട്: ചെങ്കള പാണലത്തെ 
ഹദിലിൻ്റെ ഭാര്യ ഫാത്തിമത്ത്സുഫൈദ 24 വിഷം കഴിച്ച്
ജീവനൊടുക്കിയത് ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും ശാരീരികവും മാനസികവുമായ
 പീഡനത്തെ തുടർന്നെന്ന് വിദ്യാനഗർ പൊലീസ് ഇന്ന് ഉച്ചക്ക് റജിസ്ട്രർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു. സുഫൈദയുടെ സഹോദരൻ എ.കെ. അബ്ദുൾ വാസിൽ 28 നൽകിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആർ റജിസ്ട്രർ ചെയ്തത്. ഇന്നലെ രാത്രി 9 മണിക്ക് പാണലത്തെ ഭർതൃവീട്ടിൽ വച്ച് വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിൽസയിലിരിക്കെ പുലർച്ചെ 12.30 നാണ് മരണം. ശാരീരികവും മാനസികവുമായ പീഡനം മൂലം വിഷം കഴിച്ചതിനെ തുടർന്ന് മരിച്ചെന്നാണ് കേസ്. പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments