കാഞ്ഞങ്ങാട്: രാവിലെ നടക്കാനിറങ്ങിയ സ്ത്രീയെ അടക്കം രണ്ട് പേരെ തെരുവ് നായ്ക്കൾ റോഡിൽ ആക്രമിച്ചു. കൈക്ക് ഉൾപെടെ സാരമായി കടിയേറ്റ ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ചെറുവത്തൂർ ബസ് സ്റ്റാൻഡിനടുത്താണ് തെരുവ് പട്ടി ആക്രമണമുണ്ടായത് . ചെറുവത്തൂർ സ്വദേശികളായ നഫീസത്ത് 58 , വിജയൻ 55 എന്നിവരാണ് ജില്ലാശുപത്രിയിൽ ചികിൽസ തേടിയത്.
0 Comments