Ticker

6/recent/ticker-posts

ബൈക്കിന് പിന്നിൽ കാർ ഇടിച്ചു, ദമ്പതികൾക്ക് പരിക്ക്

കാഞ്ഞങ്ങാട്: മോട്ടോർബൈക്കിന് പിന്നിൽ 
കാർ ഇടിച്ചു. അപകടത്തിൽ
ദമ്പതികൾക്ക് പരിക്കേറ്റു. ദേശീയ പാതയിൽ കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർ കാവിനടുത്താണ് അപകടം. കരിന്തളം മഞ്ഞളാംകുറ്റിയിലെ എം. രാജൻ 54 ഭാര്യ ചന്ദ്രമതി 48 എന്നിവർക്കാണ് പരിക്ക്. കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോകവെ ബൈക്കിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments