Ticker

6/recent/ticker-posts

ജ്വല്ലറിയിൽ നിന്നും സ്വർണം തട്ടിയത് പൊലീസുകാരനെന്ന് പറഞ്ഞ്, സി.സി.ടി.വി ദൃശ്യം പുറത്ത്

കാഞ്ഞങ്ങാട്:ജ്വല്ലറിയിൽ നിന്നും സ്വർണാഭരണങ്ങൾ  തട്ടിയത് പൊലീസുകാരനെന്ന് പറഞ്ഞ്. പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു. പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ജ്വല്ലറിയിൽ നിന്നും 
സ്വർണം വാങ്ങിയ ശേഷം പണം
 നൽകാതെയായിരുന്നു തട്ടിപ്പ്. 16. 200 ഗ്രാം സ്വർണം വാങ്ങിയ ശേഷമായിരുന്നു തട്ടിപ്പ്.
 സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉദുമ റെയിൽവെ ഗേറ്റിന് സമീപത്തുളള പുഷ്പലത ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. ഇന്നലെ ഉച്ചക്ക് ഒരു മണിക്കും 4.30 നും ഇടയിലായിരുന്നു തട്ടിപ്പ്. ബാങ്ക് അക്കൗണ്ട് വഴി പണം നൽകാമെന്ന് പറഞ്ഞ് പണം നൽകാതെയായിരുന്നു തട്ടിപ്പ്. പ്രതി ജ്വല്ലറിയിലെത്തി പൊലീസുകാരനാണെന്ന് പരിചയപെടുത്തിയ ശേഷം വില നിശ്ചയിച്ച് ഒരു പവൻ്റെ ആഭരണം വാങ്ങി. ശേഷം പണം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി മെസേജ് കാണിച്ചു. അൽപ്പം കഴിഞ്ഞ് വീണ്ടും ജ്വല്ലറിയിലേക്ക് തിരിച്ചെത്തിയ പ്രതി ഒരു പവൻ ആഭരണം കൂടി വാങ്ങി പണം അയച്ചതായി മെസേജ് കാണിച്ചു. പ്രതിസ്ഥലം വിട്ട ശേഷമാണ് അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്നും മെസേജ് മാത്രം അയച്ചതാണെന്നും വ്യക്തമാകുന്നത്. മെസേജ് അയച്ച
 മൊബൈൽ നമ്പർ തിരുവനന്തപുരം ഭാഗത്ത് നിന്ന് ഉള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് നടത്തിയ പ്രതിയുടെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ജ്വല്ലറി ഉടമ കെ. ഗണേശൻ്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നത്.
Reactions

Post a Comment

0 Comments