Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ഇൻ്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറ്, നീലേശ്വരത്തെ വീട്ടമ്മയുടെ കണ്ണിന് പരിക്ക്

കാഞ്ഞങ്ങാട്: ഇൻ്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറ്.യാത്രക്കാരിയുടെ കണ്ണിന് പരിക്കേറ്റു. പള്ളിക്കര പൂച്ചക്കാടിന് സമീപത്താണ് സംഭവം. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നീലേശ്വരം ആലി കീഴിലെ കുഞ്ഞിക്കണ്ണൻ്റെ ഭാര്യ സി. അനിത 48 ക്കാണ് പരിക്കേറ്റത്. വലതു കണ്ണിന് താഴെയാണ് പരിക്കേറ്റത്. മംഗലാപുരത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. . കിഴക്ക് ഭാഗം സീറ്റിൽ ട്രെയിനിലെ മധ്യത്തായുള്ള കംപാർട്ടുമെൻ്റിലാണ് വീട്ടമ്മ ഇരുന്നിരുന്നത്. ജനാലകമ്പിയിൽ തട്ടിയ കല്ല് തെറിച്ച് കണ്ണിൽ പതിക്കുകയായിരുന്നു. വീട്ടമ്മ ധരിച്ചിരുന്ന ഗ്ലാസ് പൊട്ടി ചിതറികണ്ണിന് താഴെയായി മുറിവേറ്റു. ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവെ പൊലീസ് കേസെടുത്ത് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു. കാസർകോട് റെയിൽവെ എസ്.ഐ സി.എസ്. സനിൽ കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നു. 

Reactions

Post a Comment

0 Comments