കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ അബ്ദുൾ മജീദിൻ്റെ വീട് കുത്തി തുറന്ന് 45 പവൻ സ്വർണാഭരണങ്ങളും അര ലക്ഷം രൂപയും കവർന്ന പ്രതിയെ ഷൊർണൂർ ജയിലിൽ നിന്നും ഇന്നലെ വൈകീട്ടോടെ പൂച്ചക്കാട്ടെ ത്തിച്ചു. കവർച്ച നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കവർന്ന സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെത്തി. കവർച്ച ചെയ്ത മുഴുവൻ ആ ഭരണവും ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. ഷൊർണൂരിൽ നിന്നു മാണ് സ്വർണം കണ്ടെടുത്തത്. പ്രതിയെ നാല് ദിവസത്തേക്കാണ് ബേക്കൽ പൊലീസിൻ്റെ കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് തുടരും.
0 Comments