ഭയന്ന് വിറച്ച് കഴിയുകയാണ് സ്ത്രീകളും കുട്ടികളും. മഡിയൻകൊളവയൽ ഉപാസന ക്ലബ് പരിസരത്തെ ചില വീടുകളിൽ രാത്രികാലങ്ങളിൽ ജനലരികിൽ ആയുധധാരിയുടെ സാന്നിധ്യമാണ് നാട്ടുകാരെ ഭയപെടുത്തുന്നത്.
ജനലരികിൽ വന്ന് തട്ടി വിളിക്കുന്നു. പുലർച്ചെ 2 മണിക്ക് തുടർച്ചയായി ജനാലയിൽ തട്ടലുണ്ടായതായി പല വീടു കാരും പറഞ്ഞു. അകത്ത് നിന്നും ജനാല വഴി നോക്കിയാൽ കൈയിൽ എന്തൊക്കെയോ കരുതി ഒരു രൂപം കാണുന്നു. എന്നാൽ പുറത്തിറങ്ങാൻ ഭയമാണ്. ലൈറ്റിട്ടാൽ ഓടി മറയുന്നു. രാവിലെ ജനാല പരിസരത്ത് എണ്ണ പാടുകളും ചായവും കാണുന്നു. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
0 Comments