Ticker

6/recent/ticker-posts

റിമാൻഡ് ചെയ്തതിന് പിന്നാലെ യുവാവ് കോടതിയിൽ നിന്നും രക്ഷപ്പെട്ടു

കാസർകോട്: മജിസ്ട്രേറ്റ്റിമാൻഡ് ചെയ്തതിന്
 പിന്നാലെ യുവാവ് കോടതിയിൽ നിന്നും ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട പ്രതിക്കെതിരെ കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെട്ടതിന് പൊലീസ് മറ്റൊരു കേസ് കൂടി റജിസ്ട്രർ ചെയ്തു. വിദ്യാനഗറിലെ അഡി.ഡിസ്ട്രിക് സെക്ഷൻ രണ്ട് കോടതിയിൽ നിന്നും ഇന്നലെ വൈകീട്ട് 3 മണിയോടെ റിമാൻഡിൽ ആയ പ്രതി രക്ഷപ്പെടുകയായിരുന്നു. ബണ്ടിച്ചാലിലെ കെ. ആബിദ് 40 ആണ് രക്ഷപ്പെട്ടത്. 2023ൽ കാസർകോട് പൊലീസ് റജിസ്ട്രർ ചെയ്ത കേസിൽ അഭിഭാഷകൻ വഴിയാണ് യുവാവ് കോടതിയിൽ ഹാജരായത്. കോടതി റിമാൻഡ് ചെയ്തതായി പറഞ്ഞതോടെയാണ് രക്ഷപെട്ടത്. വിദ്യാനഗർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments