കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജിലെ (SNPTC) വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷത്തിൽ റെക്കോർഡ് പ്ലേസ്‌മെന്റ് നേട്ടം. കോഴ്‌സ് പൂർത്തിയാക്കി പുറത്തിറങ്ങുന്ന മെക്കാനിക്കൽ, ഓട്ടോമൊബൈൽ, സിവിൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് പ്രമുഖ ദേശീയ-ആഗോള കമ്പനികളിലായി മികച്ച തൊഴിലവസരങ്ങൾ സ്വന്തമാക്കിയത്.
ഇത്തവണ ക്യാമ്പസ് ഡ്രൈവിലൂടെ 122-ലധികം തൊഴിലവസരങ്ങളാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഓട്ടോമോട്ടീവ് മാനുഫാക്ചറിംഗ്, എയ്‌റോസ്‌പേസ്, ഹെവി മെഷിനറി, സിവിൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ നിന്നുള്ള 16 പ്രമുഖ മുൻനിര കമ്പനികളാണ് ക്യാമ്പസ് റിക്രൂട്ട്‌മെന്റിൽ പങ്കെടുത്തത്.
ടാറ്റാ മോട്ടോഴ്‌സ് (KAPS), ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ്, ടൊയോട്ട, അശോക് ലെയ്‌ലാൻഡ്, ജി.ഇ എയ്‌റോസ്‌പേസ്, മദർസൺ, എച്ച്.എൽ മാൻഡോ ആനന്ദ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വി-ടു അസോസിയേറ്റ്‌സ്, ആർബി സ്ട്രക്ചേഴ്സ് തുടങ്ങിയ ആഗോള പ്രശസ്തമായ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
പ്രിൻസിപ്പാൾ പി. വിക്രമൻ, പ്ലേസ്മെന്റ് ഓഫീസർ ടി. എ. ഗോകുൽ , പ്ലേസ്മെന്റ് സഹ ഓഫീസർമാരായ ശ്രീകല, ശ്രീജേഷ്, പി.സനൂപ് കുമാർ ,
ടി. പ്രദീപ് എന്നിവരാണ് ഈ വർഷത്തെ പ്ലേസ്‌മെന്റ് ഡ്രൈവുകൾക്ക് നേതൃത്വം നൽകിയത്.
0 Comments