2023 ഫെബ്രുവരി
25 ന് രാവിലെ 10.45 മണിക്ക് കുമ്പടാജെ മൗവ്വാർ പൊടംബളത്ത് പ്രതിയുടെ വീടിന്റെ മുകൾഭാഗത്തുള്ള റബ്ബർ തോട്ടത്തിലെ മൺ റോഡ് ആണ് കരൺ എന്ന 17 വയസുള്ള കുട്ടിയെ വധിക്കാൻ ശ്രമിച്ചത്. പണം ആവശ്യപ്പെട്ട് കൊടുക്കാത്തതിന്റെ വിരോധമായിരുന്നു കാരണം.
മുരളി കൃഷ്ണൻ 23 ഒടമ്പള ഹൗസ് മൗവാർ കുമ്പടാജെ എന്ന പ്രതിയെയാണ് ശിക്ഷിച്ചത്.
ഇരുമ്പ് ഹാൻഡിൽ കൊണ്ട് തലക്ക് അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കേസിൽ 10 സാക്ഷി മൊഴികളും 15 ഓളം രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.പി.
വിനോദ് കുമാർ
ആണ്. പ്രോസിക്യൂഷന് വേണ്ടി ഇ.ലോഹിതാക്ഷൻ അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.
0 Comments