കാഞ്ഞങ്ങാട്:മഡിയനിൽ ഡിവൈഡറിൽ ഇടിച്ച കാർ നിർത്തിയിട്ട കാറിൽ ഇടിച്ചു. കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. രണ്ട് വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ അപകടത്തിൽ തകർന്നു. ഇന്നലെ അർദ്ധരാത്രിയിലാണ് അപകടം. കാസർകോട് ഭാഗത്ത് നിന്നും വന്ന കാർ മഡിയൻ ജംഗ്ഷനിൽ ഡിവൈഡറിലിടിച്ച ശേഷം റോഡരികിയ നിർത്തിയിട്ടിരുന്ന ആൾട്ടോ കാറിലും ബോർഡുകളിലും ഇടിച്ച് നിൽക്കുകയായിരുന്നു.
0 Comments