കോടതി റിമാൻഡ് ചെയ്തു.
കണ്ണൂര്‍ അഞ്ചരക്കണ്ടി കീഴല്ലൂരിലെ ഇബ്രാഹിം കണ്ടോത്തി43 നെയാണ് മഞ്ചേശ്വരം പൊലീസ്
അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉപ്പള ബസ് സ്റ്റാന്റില്‍ നിന്ന് പെണ്‍കുട്ടി ബസില്‍ കയറി ഇരിക്കുകയായിരുന്നു. ഇതിനിടെ പല പ്രാവശ്യം പ്രതി പെണ്‍കുട്ടിയെ ശല്യം ചെയ്തു. ബസ് പുറപ്പെട്ടതിന് ശേഷവും ശല്യം ചെയ്യുന്നത് തുടര്‍ന്നു. ശല്യം അസഹ്യമായതോടെ പെണ്‍കുട്ടി ബഹളം വെക്കുകയും ബസ് യാത്രക്കാര്‍ പ്രതിയെ തടഞ്ഞുവെച്ച ശേഷം മഞ്ചേശ്വരം പൊലീസിനെ വിളിച്ച് വരുത്തി കൈമാറുകയുമായിരുന്നു.
0 Comments