കാസർകോട് : അഡൂരിൽ വീടിൻ്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു
ഇരുവരും സഹോദരങ്ങളാണ്
അഡൂർ പി എച്ച് സിക്ക് സമീപത്തുള്ള അബൂബക്കറിൻ്റെ മക്കളായ മുസമ്മിൽ 14, മുൻസിർ 10 എന്നിവരാണ് മരിച്ചത്.
അഡൂർ വില്ലേജിലെ പെലമർവ്വ എന്ന സ്ഥലത്ത് ഇന്ന് വൈകുന്നേരം 4.45 ന് താജുദ്ദീൻ എന്നവരുടെ വീടിൻ്റെ ചെങ്കൽ മതിലിടിഞ്ഞ് വീഴുകയായിരുന്നു. മൂന്ന് ആൺകുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു ഇവരിൽ രണ്ട് കുട്ടികൾ മരണപ്പെട്ടു മൃതദേഹം മുള്ളേരിയ ഇ.കെ. നായനാർ സഹകരണ ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിട്ടുണ്ട്. മൂന്നാമത്തെ കുട്ടിയെ ചെങ്കള നാലാം മൈൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
0 Comments