കാഞ്ഞങ്ങാട്:ലാഭ വിഹിതം വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട് സ്വദേശിനിയുടെ
20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അതിഞ്ഞാലിലെ ലൈഫ് ആശുപത്രിക്ക് സമീപത്തെ അബ്ദുൾ റഹ്മാൻ്റെ ഭാര്യ കെ. സുമയ്യ 47 യുടെ പരാതിയിൽ അടുക്കത്ത് ബയലിലെ
മഷൂദിനെതിരെ 37 യാണ് കാസർകോട് പൊലീസ് കേസെടുത്തത്.
2024 ആഗസ്റ്റ് 14 മുതൽ 2025 മാർച്ച് 10 വരെ മൂന്ന് തവണ കളായി പണം നൽകിയെന്നും ലാഭവിഹിതമോ മുതലോ തിരിച്ചു നൽകിയില്ലെന്ന പരാതിയിലാണ് കേസ്. ബിസിനസിലേക്ക് പണം നിക്ഷേപിച്ചാൽ ലാഭവിഹിതവും മൂന്ന് മാസത്തിനകം മുതലും നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.
0 Comments