Ticker

6/recent/ticker-posts

ബ്രൗൺഷുഗറും എം.ഡി.എം.എയും കഞ്ചാവും പിടികൂടി, മൂന്ന് പേർ അറസ്റ്റിൽ, കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും കഞ്ചാവുമായി ഒരാൾ പിടിയിൽ

കാഞ്ഞങ്ങാട്: മൂന്നിടത്ത് നിന്നുമായി പൊലീസ്
ബ്രൗൺഷുഗറും എം.ഡി.എം.എയും കഞ്ചാവും പിടികൂടി.
മൂന്ന് പേർ അറസ്റ്റിലായി. ഒപ്പം കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും 16.370 ഗ്രാം കഞ്ചാവുമായി ഒരാളെ  ഹോസ്ദുർഗ് പൊലീസ് പിടികൂടി. അമ്പലത്തുകര സ്വദേശി ഹസനുൽ ബന്ന 54 ആണ് പിടിയിലായത്.
വീട്ടിലെ
കിടപ്പ് മുറിയിൽ നിന്നും O.31 ഗ്രാം എം.ഡി.എം.എയും 2.79 ഗ്രാം കഞ്ചാവുമായി യുവാവിനെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു.
നെല്ലിക്കുന്ന് ബങ്കര കുന്നിലെ ബി.എം.സിദ്ധീഖ് 43 ആണ് പിടിയിലായത്.
ചെർക്കള ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും 12 ഗ്രാം കഞ്ചാവും 1.25 ഗ്രാം തൂക്കം വരുന്ന ബ്രൗൺ ഷുഗറുമായി 
യുവാവിനെ വിദ്യാനഗർ പൊലീസ് പിടികൂടി. ചെർക്കളയിലെ സുമൻകുമാർ 26 ആണ് പിടിയിലായത്.
ചെർക്കളയിലെ അബ്ദുള്ളയെ 33 വിദ്യാനഗർ പൊലീസ് 9 ഗ്രാം കഞ്ചാവുമായി പിടികൂടി. റോഡരികിൽ നിന്നുമാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments