കാഞ്ഞങ്ങാട്:പത്ത് രൂപ നോട്ടിൽ വച്ച് എം.ഡി.എം.എ മൂക്കിലേക്ക് വലിക്കുകയായിരുന്ന യുവാവടക്കമുള്ള 4 പേരെ പൊലീസ് പിടികൂടി കേസെടുത്തു. പുതിയ കോട്ട വിനായ ജംഗ്ഷന് സമീപം റോഡരികിൽ 10 രൂപ നോട്ടിൽ എം.ഡി.എം.എ വച്ച് മൂക്കിലേക്ക് വലിച്ചു കയറ്റുകയായിരുന്ന ആവിയിൽ സ്വദേശിയായ 25 കാരനെയാണ് ഹോസ്ദുർഗ് പൊലീസ് പിടികൂടിയത്. ചില്ല് കഷണത്തിൽ എം.ഡി.എം.എ ഇട്ട് വലിക്കുകയായിരുന്ന ആവിയിൽ സ്വദേശികളായ രണ്ട് പേരെ കൂടി പൊലീസ് പിടികൂടി.
നീലേശ്വരത്ത് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന മരക്കാപ്പ് കടപ്പുറം സ്വദേശിയായ യുവാവിനെ നീലേശ്വരം പൊലീസ് പിടികൂടി.
മഞ്ചേശ്വരത്ത് കാറിനുള്ളിൽ സിഗരറ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച രണ്ട് ഗ്രാമോളം എം.ഡി.എം.എയുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് പിടികൂടി.
0 Comments