പൊതു സ്ഥലത്തെ
സിഗരറ്റ് വലി തടഞ്ഞ
പൊലീസ് സംഘത്തെ
ആക്രമിച്ചതായി പരാതി. ഇന്ന് രാവിലെ നീലേശ്വരം പൊലീസ് സ്റ്റേഷന് സമീപം മേൽപാലത്തിനടിയിൽ ബുള്ളറ്റിൽ ഇരുന്ന് സിഗരറ്റ് വലിക്കുകയായിരുന്ന ആളെ തടഞ്ഞപ്പോഴായിരുന്നു ആക്രമണം.
നീലേശ്വരം എസ്. ഐ ജി . ജിഷ്ണുവിൻ്റെ കൈക്ക് മാന്തുകയും കാലിൽ ചവിട്ടിയതായാണ് പരാതി. എസ്. ഐ രാജേഷ് കുമാറിൻ്റെ യൂണിഫോമിൻ്റെ ഫ്ളാപ്പ് പിടിച്ച് വലിച്ച് ഒടിച്ച് നെഞ്ചത്തിടിക്കുകയും എ.എസ്.ഐ ശ്രീജിത്തിനെ പിടിച്ച് തള്ളിയെന്നാണ് പരാതി.
0 Comments