Ticker

6/recent/ticker-posts

വീട്ടമ്മയുടെ മരണം: ഡയാലിസിസ് ടെക്നീഷ്യനെതിരെ പൊലീസ് കേസ്

കാസർകോട്:വീട്ടമ്മയുടെ മരണവുമായി ബന്ധപെട്ട് ചികിൽസ പിഴവെന്ന പരാതിയിൽ
ഡയാലിസിസ് ടെക്നീഷ്യനെതിരെ കാസർകോട്  പൊലീസ് കേസെടുത്തു.
കാമത്ത് ഡയാലിസിസ് സെൻ്ററിലെ ടെക്നീഷ്യൻ ജിൻസ് മോനെതിരെയാണ് കേസ്.
മുട്ടത്തോടി ടി.എൻ മൂലയിലെ കെ.എം. അബൂബക്കറിൻ്റെ ഭാര്യ ബീഫാത്തിമ്മ 50 യുടെ മരണവുമായി ബന്ധപെട്ടാണ് കേസ്. മകൻ മുഹമ്മദ് ഷെഫീഖ് നൽകിയ പരാതിയിലാണ് കേസ്.
2025 സെപ്തംബർ 22 നാണ് ബീഫാത്തിമ്മ മരിച്ചത്.
ഡയാലിസിസ് സെൻ്ററിലെ മെഡിക്കൽ ഉദ്യോഗസ്ഥരുടെ ചികിൽസ പിഴവ് മൂലം മരിച്ചെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments