കാഞ്ഞങ്ങാട്: കെ.എസ്.ഇ.ബി കാസർകോട് സർക്കിളിന്റെ കീഴിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾ, അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ, ഷട്ട് ഡൗൺ തുടങ്ങിയ വിവരങ്ങൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് എസ്‌എംഎസ് സന്ദേശങ്ങളിലൂടെ ലഭ്യമാകും.
സേവനം ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾ തങ്ങളുടെ വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ കെഎസ്ഇബിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി ഉപഭോക്താക്കൾക്ക് വിവിധ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട്.
കൺസ്യൂമർ നമ്പർ സ്പേസ് നൽകി 9496011431 എന്ന നമ്പറിലേക്ക് എസ്‌എംഎസ് അയച്ചോ, 9496011912 എന്ന നമ്പറിലേക്ക് വിളിച്ചോ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാം. കൂടാതെ 1912 എന്ന കെഎസ്ഇബി ടോൾഫ്രീ നമ്പറിലേക്കോ സമീപത്തെ സെക്ഷൻ ഓഫീസിലേക്കോ നേരിട്ട് ബന്ധപ്പെട്ടും രജിസ്ട്രേഷൻ പൂർത്തിയാക്കാം. വാട്ട്‌സ്ആപ്പ് നമ്പറായ 9496001912 ലേക്കും വിവരങ്ങൾ അയച്ച് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്.
0 Comments