Ticker

6/recent/ticker-posts

ബംഗ്ലാദേശ് സ്വദേശിനിയായ യുവതി കാഞ്ഞങ്ങാട്ട് പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്:ബംഗ്ലാദേശ് സ്വദേശിനിയായ യുവതി കാഞ്ഞങ്ങാട്ട് പൊലീസ് പിടിയിൽ. ഇന്ന്
രാവിലെ മലബാർ എക്സ്പ്രസിൽ 
കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ യുവതിയെ രഹസ്യ വിവരത്തെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശാന്തിപൂർ സ്വദേശി ഷൗക്കത്ത് വിസ്വാൻ്റെ മകൾ സൽമ കാത്തും 31 ആണ് പിടിയിലായത്. പെരിന്തൽമണ്ണയിൽ താമസിച്ചിരുന്ന യുവതി കാഞ്ഞങ്ങാട്ട് ഹോട്ടൽ ജോലി അന്വേഷിച്ചെത്തിയതായിരുന്നു.
പാസ്പോർട്ടും വിസയുമില്ലാതെ ഇന്ത്യൻ പൗരയെന്ന വ്യാജേന താമസിച്ചതിന് കേസെടുത്തു.
Reactions

Post a Comment

0 Comments