Ticker

6/recent/ticker-posts

600 കിലോ അലൂമിനിയം മൂന്നംഗ സംഘം മോഷ്ടിച്ചത് വൈദ്യുതി ഓഫീസിൽ നിന്നും

കാഞ്ഞങ്ങാട്: പെട്ടി ഓട്ടോയിൽ കടത്തവെ
പിടിയിലായ
600 കിലോ അലൂമിനിയം
 മൂന്നംഗ സംഘം മോഷ്ടിച്ചത് വൈദ്യുതി ഓഫീസിൽ നിന്നും ആണെന്ന് വ്യക്തമായി. 
രാജപുരം കെ. എസ്.ഇ.ബി ഓഫീസ് പരിസരത്ത് നിന്നും മോഷ്ടിച്ച
 അലുമിനിയം റോളുകളാണെന്നാണ് വ്യക്തമായത്. 
വാഹനവും അലൂമിനിയം റോളുകളും പൊലീസ് കഴിഞ്ഞ ദിവസം
രാത്രി കള്ളാറിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
കള്ളാറിലെ ഷഫീഖ് 42, ആസാം സ്വദേശി കളായ സൈഫുദ്ദീൻ അഹമ്മദ് 32, അലകീർ ഹുസൈൻ 18 എന്നിവരാണ് പിടിയിലായത്.
ഷഫീഖ് ഓട്ടോ ഡ്രൈവറാണ്. മാലക്കല്ല് ഭാഗത്ത് നിന്നും കള്ളാർ ഭാഗത്തേക്ക് വരികയായിരുന്നു വാഹനം. കെ. എസ്.ഇ.ബി അധികൃതരുടെ പരാതിയിൽ രാജപുരം പൊലീസ് മറ്റൊരു കേസ് കൂടി റജിസ്ട്രർ ചെയ്തു.
Reactions

Post a Comment

0 Comments