Ticker

6/recent/ticker-posts

പടന്നക്കാട് കെ.എസ്.ആർ.ടി.സി ബസ് ഡിവൈഡറിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: ദേശീയ പാതയിൽപടന്നക്കാട് കെ.എസ്.ആർ.ടി.സി ബസ് ഡിവൈഡറിൽ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 2.30 മണിയോടെ പടന്നക്കാട് നെഹ്റു കോളേജിനടുത്താണ് അപകടം. മുപ്പതോളം യാത്രക്കാർക്കെങ്കിലും പരിക്കേറ്റെന്നാണ് വിവരം.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. പരിക്കേറ്റവരെ നീലേശ്വരം, കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ എത്തിച്ചു. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം.

Reactions

Post a Comment

0 Comments