കാസർകോട്: മോട്ടോർ
ബൈക്കിൽ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി കലന്ദർ എന്ന ഷാഫി 34, രണ്ടാം പ്രതി സന്ദേശ് 27 എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി രണ്ട്ജഡ്ജ് രാമു രമേഷ്ചന്ദ്രഭാനു ശിക്ഷിച്ചത്.പ്രതികൾക്ക് ഒരു വർഷം കഠിനതടവും ഇരുപതിനായിരം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു.
കലന്ദർ ഷാഫി ശാന്തിയോട്, കെ.കെ. നഗർ, കണ്ണാടിപ്പാറ, കയ്യാർ
സ്വദേശിയും രണ്ടാം പ്രതി
സന്ദേശ്
ബീരന്തട്ക്ക, പേരാൻബെ, ദക്ഷിണ കന്നഡ സ്വദേശിയുമാണ്.
2021 സെപ്തംബർ മാസം ഇരുപതാം തീയ്യതി ഉച്ചക്ക് രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം . മംഗൽപാടി ഗ്രാമത്തിലെ ചുക്കിരിയടുക്ക വെച്ച് മോട്ടോർ
ബൈക്കിൽ കടത്തുകയായിരുന്ന അഞ്ചരക്കിലോ കഞ്ചാവുമായി പ്രതികളെ പൊലീസ് സംഘം പിടികൂടുകയായിരുന്നു.കുമ്പള സബ്ബ് ഇൻസ്പെക്ടർ അനീഷ് സംഘവുമാണ് പ്രതികളെ തടഞ്ഞുനിർത്തി കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്.
കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം വിശദമായ അന്വേഷണം നടത്തുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത് അന്നത്തെ കുമ്പള ഇൻസ്പെക്ടറായിരുന്ന പി. പ്രമോദ് ആണ്. ശക്തമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചതും. കേസിൽ പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്:അഡ്വ. ജി.
ചന്ദ്രമോഹൻ (അഡീഷണൽ ഗവൺമെന്റ് പ്ലീഡർ)അഡ്വ. എം.
0 Comments