Ticker

6/recent/ticker-posts

ജില്ലാ പൊലീസ് മേധാവിക്ക് യാത്രയയപ്പ് നൽകി

കാസർകോട് : കണ്ണൂർ ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന ജില്ല പൊലീസ് മേധാവി 
വിജയ ഭരത് റെഡ്ഡിക്ക് കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ പി എ ജില്ലാ പ്രസിഡന്റ്‌ പി. പ്രകാശൻ  അധ്യക്ഷൻ ആയിരുന്നു. അഡീഷണൽ എസ് പി സി. എം. ദേവദാസൻ  ഉപഹാരം നൽകി. കാസർകോട് എ എസ് പി
അച്യുത് അശോക് , കെ പി എ സംസ്ഥാന നിർവാഹക സമിതി അംഗം എ . പി . സുരേഷ്, പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി ഇ. വി. പ്രദീപൻ,കെ പി ഒ എ സംസ്ഥാന നിർവാഹക സമിതി അംഗം അജിത എസ് ഐ  ആശംസകൾ അറിയിച്ചു. കെ പി ഒ എ ജില്ലാ സെക്രട്ടറി രവീന്ദ്രൻ സംബന്ധിച്ചു.
 കെ പി എ ജില്ല വൈസ് പ്രസിഡന്റ്‌ ടി.വി. പ്രമോദ്  നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments