ലൈംഗികമായിപീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും കൂടാതെ 31 വർഷം കഠിന തടവും 27000രൂപ
പിഴയും ശിക്ഷ വിധിച്ച് കാഞ്ഞങ്ങാട് പോക്സോ കോടതി.
ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 13 വയസ് പ്രായമുള്ള പെൺകുട്ടിയുടെ പരാതിയിൽ റെജിസ്ട്രർ ചെയ്ത കേസിലാണ് ശിക്ഷ.
മയിലാട്ടിയിൽ താമസിക്കുന്ന വായാട്ട് പറമ്പ് കരുവഞ്ചാൽ തെക്കെയിൽ ജോഷി ജോസഫിനെ 56 യാണ് ശിക്ഷിച്ചത്.
കുട്ടിക്ക് 10 വയസ് പ്രായമുള്ളപ്പോഴായിരുന്നു പീഡനം.
സ്കൂളിലെ ഓണപ്പരീക്ഷ നടന്നിരുന്ന
2022 ആഗസ്ററ് മാസം
പകൽ സമയത്ത് ആയിരുന്നു പീഡനം.
പെൺകുട്ടി താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്ത മുറിയിൽ വാടകക്ക് താമസിച്ചിരുന്ന പ്രതി പീഡനം നടത്തുകയായിരുന്നു.
ബലംപ്രയോഗിച്ച് കുട്ടിയെ പ്രതി താമസിച്ചു വരുന്ന കോട്ടേഴ്സിൽ വച്ച് ഗൗരവതരമായ ലൈംഗിക അതിക്രമണത്തിന് വിധേയമാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം അധികം തടവ് അനുഭവിക്കണം.
പോക്സോ ആക്ട് 6(1) r/w 5 (m)(n) പ്രകാരം 25 വർഷം കഠിന തടവും 25,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധികതടവിനും, പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ 3(2)(v) പ്രകാരം ജീവപര്യന്തം തടവിനും, ഇന്ത്യൻ ശിക്ഷാ നിയമം 354(B) പ്രകാരം 3 വർഷം കഠിനതടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 1 മാസം അധിക തടവും,506(ii) പ്രകാരം 3 വർഷം കഠിനതടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 1 വർഷം അധിക തടവിനും ആണ് ഇന്ന്
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ശിക്ഷ വിധിച്ചത്. ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന കെ.പി. ഷൈൻ ആണ്. തുടർന്നുള്ള അന്വേഷണം നടത്തി പ്രതിയുടെ പേരിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്.എം.എസ് പൊലീസ് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന ഡി.വൈ. എസ്.പി ടി. ഉത്തംദാസ് ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻഹാജരായി.
0 Comments