കാഞ്ഞങ്ങാട്: പട്ടാപകൽവീട്ടമ്മയെ വീട്ടിനുള്ളിൽ മുറിയിൽ പൂട്ടിയിട്ട് കത്തി കാട്ടി
കാതിൽ നിന്നും സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതി അറസ്ററിൽ. പ്രതിയെ ചീമേനി പൊലീസ് കസ്ററഡിയിലെടുത്തത് ഗുജറാത്തിൽ നിന്നും. പ്രതിയെ ചീമേനിയിൽ എത്തിച്ചു. ഗുജറാത്ത് നാപ്പ സ്വദേശി ബക്സു അലി അബ്ബാസ് അലി സെയ്ദ് ആണ് പിടിയിലായത്.
ഏപ്രീൽ 11 ന്
ഉച്ചക്ക് 2.45 മണിയോടെയാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. ചീമേനി തൊടുവളത്താണ് സംഭവം. എം. നാരായണി 75 ആണ് കവർച്ചക്കിരയായത്. ഇവരുടെ മകളുടെ വീട്ടിൽ വച്ചാണ് സംഭവം. വീട്ടിനുള്ളിൽ കയറിയ കവർച്ചക്കാരൻ വയോധികയെ മുറിയിൽ പൂട്ടിയിട്ട് അര പവൻ തൂക്കം വരുന്ന രണ്ട് സ്വർണ കമ്മൽ കത്തി കാട്ടി ഭീഷണിപെടുത്തിയ ശേഷം ഊരി എടുത്തു. സെൽഫിൽ നിന്നും പതിനായിരം രൂപയും കവർന്നു. ആദ്യം പ്രതിയെ തിരിച്ചറിയാനായില്ല. ചീമേനി പൊലീസ് കേസെടുത്ത് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് രണ്ട് മാസങ്ങൾക്കിപ്പുറം പ്രതി പിടിയിലായത്.
0 Comments