Ticker

6/recent/ticker-posts

കെണി ഒരുക്കി കാത്ത് നിന്നു, കൈക്കൂലി വാങ്ങവെ വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പർ വിജിലൻസ് പിടിയിൽ

കാസർകോട്: ഉപാധ്യക്ഷനായിട്ടുള്ള അമ്പലകമ്മിറ്റി വക ക്ഷേത്രത്തിന്  ഭക്ത സൗജന്യമായി നൽകിയ ഭൂമി ക്ഷേത്രകമ്മിറ്റിയുടെ  പേരിലാക്കി നികുതി ഒടുക്കി കൊടുക്കുന്നതിന് പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങിയ കാസർകോട് ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പറും കാസർകോട് കൊടിബയൽ സ്വദേശിയുമായ കെ. ശിവപ്രസാദിനെ 42
 വിജിലൻസ് സംഘം ഇന്ന് കൈയ്യോടെ പിടികൂടി.
 മംഗൽപ്പാടി സ്വദേശിയായ പരാതിക്കാരൻ ഉപാധ്യക്ഷനായിട്ടുള്ള ക്ഷേത്രകമ്മിറ്റിയുടെ ചുമതലയിലുള്ള ക്ഷേത്രത്തിന് ഒരു ഭക്ത സൗജന്യമായി നൽകിയ ഭൂമി ക്ഷേത്രകമ്മിറ്റിയുടെ  പേരിലാക്കി നികുതി ഒടുക്കി കൊടുക്കുന്നതിന് പരാതിക്കാരൻ ഒരു മാസം മുൻപ് ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെത്തി അപേക്ഷ നൽകിയിരുന്നു. ഈ സമയം സ്പെഷ്യൽ വില്ലേജ് ഓഫീസർ നികുതി ചീട്ട് പഴയ ഉടമസ്ഥയുടെ പേരിലായതിനാൽ കുറേ പണിയുണ്ടെന്നും പെട്ടെന്ന് നികുതി അടയ്ക്കാനാകില്ലായെന്നും പറഞ്ഞു. പരാതിക്കാരൻ ഓഫീസിൽ നിന്നും തിരികെ പോകാൻ ഇറങ്ങിയ സമയം വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പറായ ശിവപ്രസാദ് സ്പെഷ്യൽ വില്ലേജ് ഓഫീസറോട് പറഞ്ഞ്  പെട്ടെന്ന് ശരിയാക്കി തരാമെന്നും അതിന് ചെലവുണ്ടെന്നും പറഞ്ഞിരുന്നു. തുടർന്ന് പരാതിക്കാരൻ ഒരാഴ്ച മുൻപ് വില്ലേജ് ഓഫീസിലെത്തി ശിവപ്രസാദിനെ കണ്ടതിനെ തുടർന്ന്2026 ജൂൺ 11 ന് സ്പെഷ്യൽ വില്ലേജ് ഓഫീസറോടൊപ്പം സ്ഥലം വന്ന് നോക്കുകയും തിരികെ പോയ സമയം പരാതിക്കാരനിൽ നിന്നും 1,500രൂപ കൈക്കൂലി  വാങ്ങിയെടുത്ത ശേഷം 5,000രൂപ കൂടി ബാക്കിയുണ്ടെന്നും അത് പിന്നീട് നൽകണമെന്നും പറഞ്ഞിരുന്നു. തുടർന്ന് 16 ന് പരാതിക്കാരൻ രേഖകളുമായി വില്ലേജ് ഓഫീസിലെത്തി ശിവപ്രസാദിനെയും സ്പെഷ്യൽ വില്ലേജ് ഓഫീസറെയും കാണുകയും, രേഖകൾ  സ്പെഷ്യൽ വില്ലേജ് ഓഫീസർ പരിശോധിക്കുകയും ചെയ്തു. തുടർന്ന് ശിവപ്രസാദ് പലപ്രാവശ്യം പരാതിക്കാരനെ ഫോൺ മുഖാന്തിരം ബന്ധപ്പെട്ട് കൈക്കൂലിയായി 5,000രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് കൈക്കൂലി നൽകി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം  കാസർകോട് വിജിലൻസ് ഡെപ്യൂട്ടി  പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ  നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന്  രാവിലെ 10.30 മണിക്ക് ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിന് മുൻവശം വച്ച് ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പരാതിക്കാരനിൽ നിന്നും 5,000രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments