കച്ചവടവുമായി ബന്ധപെട്ട കേസിൽമേൽപ്പറമ്പിലെ വീട്ടിൽഇ.ഡി റെയിഡ്. രാവിലെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുന്നു.
അവയവ കച്ചവട കേസിൽ സംസ്ഥാനത്ത് കാസർകോട് ഉൾപ്പെടെ
അഞ്ചിടങ്ങളിൽ ഇഡി പരിശോധന നടക്കുന്നു.
കേസിലെ ഇടനിലക്കാരനായ മേൽപ്പറമ്പ് സ്വദേശി നജീബിൻ്റെ
വീട്ടിൽ ആണ് പരിശോധന തുടരുന്നത് .
സംസ്ഥാനത്തെ അവയവ കച്ചവടവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സസ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ
വ്യാപക പരിശോധനയാണ് തുടരുന്നത്.
കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലുൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന.
അവയവ കച്ചവട ശൃംഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇടനിലക്കാരുടെ പങ്കും കേന്ദ്രീകരിച്ചാണ് പരിശോധന.
കൊല്ലം പുളിയത്തുമുക്ക് സ്വദേശിനിയായ ശ്രീജയുടെ വീട്ടിലും ഇഡി ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തി.
കേസുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. അവയവ കച്ചവട കേസിലെ ഇടനിലക്കാരനായ മേൽപ്പറമ്പ് സ്വദേശി നജീബിന് വൻ തുക കമ്മീഷനായി കിട്ടിയെന്നാണ് വിവരം. നജീബിനെ
കഴിഞ്ഞ മാസം അറസ്റ്റുചെയ്‌തിരുന്നു.
മെഡിക്കൽ ടൂറിസത്തിന്റെ മറവിലാണ് സംഘം അവയവക്കടത്ത് നടത്തിയത്.
നേരത്തെ എൻഐഎ
0 Comments