കാഞ്ഞങ്ങാട്:പള്ളിക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തൂഫാൻ്റെ ഭാഗമായി ലഹരിക്കെതിരെ പ്രചരണവുമായെത്തിയ വർപൊലീസിനെ ആക്രമിച്ചു എസ്. ഐ ഉൾപെടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. ആറ് കാറുകളും അഞ്ച് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ എം. കെ. അനിൽ കുമാറിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടയുകയും പ്രോബേഷൻ എസ്. ഐ പ്രിൻസ് ജോൺ, പൊലീസുകാരായ ഡ്രൈവർകൃഷ് ണനുണ്ണി, അർജുൻ എന്നിവർക്ക് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്ത് നിന്നും ലഹരി വേൾഡ് കപ്പ് ഫുട്ബോൾ എന്ന സന്ദേശവുമായെത്തിയവരാണ് അക്രമം നടത്തിയതെന്ന് പറയുന്നു. വൈകീട്ട് 4.30 മണിയോടെ അനുമതിയില്ലാതെ സംഘം സ്കൂൾ ഗ്രൗണ്ടിൽ കയറിയതോടെയാണ് പ്രശ്നത്തിന് തുടക്കമായത്. ഗ്രൗണ്ടിൽ കാർ റൈസിഗ് നടത്തിയത് സ്കൂൾ അധികൃതർ ചോദ്യം ചെയ്തിരുന്നു. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു. തുടർന്നാണ് പൊലീസ് സംഘത്തിന് നേരെ അക്രമമുണ്ടായത്. പി. അബ്ദുൾ ഖാദർ 23, മുഹമ്മദ് ഷിജാസ് 26, ഇസ്തിയാഖ് മഹമൂദ് 25, മുഹമ്മദ് ഖയിസ് 26, സി.വി . തസ് ലിം 29 എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർക്കെതിരെ കേസെടുത്തു.എസ്.ഐ നെഞ്ചിനുംകൈക്കും പരിക്കേറ്റു. സ്ഥലത്ത് വച്ച് എസ്. ഐ ദേഹാസ്വാസ്ഥ്യമുണ്ടായി. സംഘർഷസ്ഥലത്ത് എട്ടോളം പേർ ഉണ്ടായിരുന്നതായാണ് പൊലീസ് പറഞ്ഞത്.
0 Comments