Ticker

6/recent/ticker-posts

പല ചരക്ക് കടയിലേക്ക് കാർ പാഞ്ഞ് കയറി രണ്ട് ലക്ഷത്തിൻ്റെ നഷ്ടം

കാഞ്ഞങ്ങാട്:പല ചരക്ക് കടയിലേക്ക് 
കാർ പാഞ്ഞ് കയറി. അപകടത്തിൽ 
രണ്ട് 
ലക്ഷത്തിൻ്റെ നഷ്ടമുണ്ടായി.
കടയുടെ രണ്ട് ഷട്ടറുകൾ, ക്യാഷ്കൗണ്ടർ, അലമാരകൾ തകരുകയും സാധനങ്ങൾ നശിക്കുകയും ചെയ്തു.
കമ്പല്ലൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുറുപ്പന്തേട്ട് സ്റ്റോഴ്സിലേക്കാണ് കഴിഞ്ഞ ദിവസം ബോലേറൊ കാർ ഇടിച്ച് കയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല . അപകടമുണ്ടാക്കിയ കാർ ഓടിച്ച ആൾക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments