Ticker

6/recent/ticker-posts

ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

കാഞ്ഞങ്ങാട്:ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് ഇന്ന് ഉച്ചക്ക്
നടത്തിയ മാർച്ചിൽ സംഘർഷം . പൊലീസുമായാണ് പ്രവർത്തകർ സംഘർഷമുണ്ടായത്. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടച്ചേരിയിൽ നിന്നും മാർച്ച് ആരംഭിച്ചു. താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് വച്ച് മാർച്ചിനെ പൊലീസ് തടഞ്ഞു. സിവിൽ സ്റ്റേഷൻ മതിൽ ഏതാനും പ്രവർത്തകർ ചാടി കടന്നു . പൊലീസുമായി ഉന്തും തള്ളും നടന്നു. ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച
യു.ഡി.എഫ് സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവള പത്രവും ബജറ്റും കേരളത്തെ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ളതാണെന്ന് നേതാക്കൾ ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയാൽ അഴിമതിയാകുമെന്ന് പ്രതിപക്ഷ നേതാവായിരുന്ന ഘട്ടത്തിൽ പറഞ്ഞ വി ഡി സതീശൻ മുഖമന്ത്രിയായപ്പോൾ നികുതിയിളവ് നൽകിയത് ആരെ സഹായിക്കാനാണ്. എം ജി സർവകലാശാല ആർഎസ്എസ് ശാഖയായി അധഃപതിച്ചത് വി ഡി സതീശൻ - ആർ എസ് എസ് ഡീസലിൻ്റെ ഭാഗമായാണ്. പി എം ശ്രീ പദ്ധതി ധൃതിപ്പെട്ട് നടപ്പിലാക്കുന്നത് ആർക്കുവേണ്ടിയാണ്. മംഗളൂരുവിൽ വി ഡി സതീശൻ - അദാനി കൂടിക്കാഴ്ച്ചയുടെ ഫലമാണ് തീരദേശം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പുതിയ പദ്ധതി നിർദേശങ്ങൾ.മാർച്ച്‌ ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ്‌ എം വി രതീഷ് അധ്യക്ഷനായി സാദിഖ് ചെറുഗോളി, കെ കനേഷ്, നാസറുദീൻ മലങ്കര, കെ മഹേഷ്‌ ,
വി ഗിനീഷ് സംസാരിച്ചു.
Reactions

Post a Comment

0 Comments