Ticker

6/recent/ticker-posts

ഓപ്പറേഷൻ തൂഫാൻ : പാൻ മസാല നിർമ്മാണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട രണ്ട് പ്രതികൾ അറസ്റ്റിൽ, ലഹരി നിർമ്മാണം നടന്നത് എല്ലാം സജ്ജീകരിച്ച്

കാഞ്ഞങ്ങാട്:ഓപ്പറേഷൻ തൂഫാ
ൻ്റെ ഭാഗമായി പൊലീസ് നടത്തിയ റെയിഡിൽ പാൻ മസാല നിർമ്മാണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട രണ്ട് പ്രതികൾ അറസ്റ്റിൽ. പാൻ മസാല
ലഹരി നിർമ്മാണം നടന്നതിനായി പ്രതികൾ കെട്ടിടമുറിയിൽ സർവതും സജ്ജീകരിച്ചിരുന്നു.
കാസർകോട്
രാംദാസ് നഗർ കളിയങ്ങാട് റോഡിലെ സി.എം. ജാഫർ ഷെരീഫ് 34, നീർച്ചാലിലെ ഹാരിസ് 28എന്നിവരാണ് അറസ്ററിലായത്. എസ്. ഐ ടി. അഖിലിൻ്റെ നേതൃത്വത്തിൽ
 മേൽപ്പറമ്പ പൊലീസ് സംഘമാണ് വൻ ലഹരി വേട്ട നടത്തിയത്. മാസങ്ങളായി ഇവിടെ ലഹരി നിർമ്മാണം നടന്ന് വരികയായിരുന്നുവെന്നാണ് വിവരം. ചെറുകിട വ്യവസായത്തിൻ്റെ മറവിലായിരുന്നു ലഹരി നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചത്. ലഹരി നിർമ്മിക്കാനാവശ്യമായ
 മെഷീനുകളും ലഹരി സാമഗ്രികളും
 15000 പാക്കറ്റ് ലഹരിയും പിടിച്ചു. പുകയില നിർമ്മിക്കാനാവശ്യമായ സാധനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
മൈലാട്ടിയിലെ വാടക വീട്ടിലായിരുന്നു അനധികൃത നിർമ്മാണം നടന്നത്.
പൊലീസിനെ കണ്ട് പ്രതികൾ ഇറങ്ങി ഓടിയെങ്കിലും പിന്നീട് പിടിയിലാവുകയായിരുന്നു. റെയിഡ് രഹസ്യ വിവരത്തെ തുടർന്നായിരുന്നു.
 പൊലീസ് സംഘം അടിയന്തരമായി സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
 കെട്ടിടത്തിന് സമീപമെത്തിയപ്പോൾ തെക്കുഭാഗത്തെ നാലാമത്തെ ഷട്ടർ തുറന്നിട്ട നിലയിലായിരുന്നു. ഉള്ളിൽ നിന്നും പുകയിലയുടെ രൂക്ഷഗന്ധം ഉയർന്നതിനെ തുടർന്ന് പോലീസ് അടുത്തേക്ക് നീങ്ങിയതോടെ മുറിയിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു
എന്നാൽ പൊലീസ് സംഘം ഇവരെ പിന്തുടർന്ന് കീഴടക്കുകയായിരുന്നു.
കെട്ടിടത്തിനുള്ളിലെ രഹസ്യ മുറിയിൽ പാക്കിംഗ് മെഷീനുകൾ ഉപയോഗിച്ച് പുകയില ഉൽപ്പന്നങ്ങൾ ചെറിയ പാക്കറ്റുകളിലാക്കുന്ന ജോലികളിലായിരുന്നു പ്രതികൾ. വിപണിയിൽ ഏറെ ആവശ്യക്കാരുള്ള  ബ്രാൻഡുകളുടെ വ്യാജ ഒഴിഞ്ഞ കവറുകളും പുകയില ഉൽപ്പന്നങ്ങളും, ഇവ നിർമ്മിക്കാനുപയോഗിക്കുന്ന പുകയില, മറ്റ് പാക്കിംഗ് സാമഗ്രികൾ, പാക്കിംഗ് മെഷീനുകൾ എന്നിവ കസ്റ്റയിൽ എടുത്തു .
മേൽപറമ്പ എസ് ഐ അഖിലിന് പുറമെ ഷൈജു, സി.പി.ഒ.മാരായ സൂരജ്, പ്രദീപൻ, എ.എസ്.ഐ. (ഡ്രൈവർ) ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

Reactions

Post a Comment

0 Comments