Ticker

6/recent/ticker-posts

ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാനുമായി ജമാഅത്ത് കമ്മിറ്റി, പിന്തുണയുമായി വിജിലൻസ് സൂപ്രണ്ട് ബാലകൃഷ്ണൻ നായർ

കാഞ്ഞങ്ങാട്:ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാനുമായി ജമാഅത്ത് കമ്മിറ്റി, പിന്തുണയുമായി വിജിലൻസ് സൂപ്രണ്ട് പി. ബാലകൃഷ്ണൻ നായർ പരിപാടിയിൽ ഉദ്ഘാടകനായെത്തി. അജാനൂർ
കൊത്തിക്കാൽ മുഹിയിദ്ദീൻ ജമാഅത്തിന്റെയും ക്രസന്റ് യുണൈറ്റഡ് സ്പോർട്ടിംഗ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടക്കുന്ന  ഓപ്പറേഷൻ തൂഫാൻ ബോധവൽക്കരണ പരിപാടി മദ്രസ കോൺഫറൻസ് ഹാളിൽ  വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യുറോ നോർതേൺ റേഞ്ച് പൊലീസ് സൂപ്രണ്ട് ബാലകൃഷ്ണൻ നായർ നിർവ്വഹിച്ചു. ലൈഫ് സ്കിൽ ടെയിനറും , ഹിപ്നോട്ടിസ്റ്റും ആയ ജാഫർ മാസ്റ്റർ ബോധവൽക്കരണ ക്ലാസെടുത്തു. ജമാഅത്ത് ഖത്തീബ് അൽ അമീൻ അസ്അദി പ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് ഹസ്സൻ ഹാജി കൊത്തിക്കാൽ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് രക്ഷാധികാരി ശിഹാബ് ഹസൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്  വാർഡ് അംഗം നദീർ കൊത്തിക്കാൽ, ജമാഅത്ത് ഭാരവാഹികളായ റാഷിദ്‌, അഷ്‌റഫ്‌, സലാം, ഉമ്പായി, സദാർ മുഅല്ലിം മൊയ്‌ദീൻ ഫൈസി  ക്ലബ്ബ് പ്രസിഡന്റ് നൗഷാദ് കൊത്തിക്കാൽ സംസാരിച്ചു.
 ജമാഅത്ത്  ട്രഷറർ കപ്പണക്കാൽ മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments