Ticker

6/recent/ticker-posts

33 വർഷത്തെ സേവനം, ഇന്ന് വിരമിക്കൽ ദിവസവും ഡ്യൂട്ടിയിൽ കർമ്മനിരതനായി എസ്.ഐ പ്രദീപ് കുമാർ

കാഞ്ഞങ്ങാട്:33 വർഷത്തെ സേവനത്തിന് ശേഷം ഇന്ന് 
വിരമിക്കൽ ദിവസവും കാഞ്ഞങ്ങാട് ടൗണിൽ ട്രാഫിക്
 ഡ്യൂട്ടിയിൽ കർമ്മനിരതനായി എസ്.ഐ സി.
 പ്രദീപ് കുമാർ.
 ഹോസ്‌ദുർഗ് സ്റ്റേഷനിലെ സബ് ഇൻസ്പെ ക്ടർ പ്രദീപ് കുമാർ ആണ് ഇന്ന് വി രമിക്കുന്നത്. 2017ൽ മുഖ്യമന്ത്രി യുടെ പൊലീസ് അവാർഡിന് അർഹനായിട്ടുണ്ട്. 1993ൽ സർവ്വീസിൽ പ്രവേശിച്ചശേഷം ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്, ജില്ലാ പൊലീസ് ഓഫീസ് കമ്പ്യൂട്ടർസെൽ, സി.1 സെക്ഷൻ, ടെലി കമ്യൂണി ക്കേഷൻ എന്നിവിടങ്ങളിലും ഹോസ്‌ദുർഗ്, രാജപുരം, കുമ്പള, ബേഡകം,
മഞ്ചേശ്വരം, നീലേശ്വരം, വിജിലൻസ്, ട്രാഫിക് വിദ്യാനഗർ, കോസ്റ്റൽ ബേക്കൽ, കാസർകോട്, ക്രൈംബ്രാഞ്ച്, സി.ബി.ഐ എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2022 ൽ എസ്.ഐ ആയി സ്ഥാനക്കയറ്റം ലഭിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച്, വളപട്ടണം, ചന്തേര, കൊയിലാണ്ടി,  തളിപ്പറമ്പ, കാഞ്ഞങ്ങാട് കൺട്രോൾ റൂം എന്നിവിടങ്ങളിലും സേവനമനുഷ്‌ഠിച്ചു. 2011-26 കാലഘട്ടത്തിൽ കേ രള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായും സം സ്ഥാന നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു.
പൊലീസ് അസോസിയേഷൻ സെക്രട്ടറിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച പ്രദീപ് കുമാർ ലഹരിക്കെതിരെയു ള്ള കേരള പൊലീസിൻ്റെ തൂഫാൻ എന്ന പ്രൊജക്റ്റ് പോലെ തന്നെ 2018-19 കാലഘട്ടത്തിൽ ലഹരിക്കെതിരെ പൊലീസ് ഉദ്യോ ഗസ്ഥരുടെ കൂട്ടായ്‌മയിൽ നാടകം അവതരിപ്പിച്ച ലഹരിക്ക് എതിരെ പ്രവർത്തിച്ച് വന്നവരിൽ പ്രധാനിയായിരുന്നു. ലഹരിക്കെ തിരെയുള്ള രണ്ട് നാടകങ്ങൾ നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ എടുക്കാറുണ്ട്. നിരവധി സ്‌കൂളുകളിലും സന്നദ്ധ സംഘടനയുടെ കെയർ ഓഫിലും ക്ലാസുകൾ നടത്തി ശ്രദ്ധനേടിയിട്ടുണ്ട്.
സർവീസിൽ നിന്നും വിരമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കാഞ്ഞങ്ങാട് ഐങ്ങോത്തുണ്ടായ അപകടത്തിൽ രണ്ട് പൊലീസുകാർക്ക് മാരകമായ പരുക്കേൽക്കാനിടയായ സംഭവം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും പൊലീസുകാർക്ക് അ നുകൂലമായ തീരുമാനമെടുക്കുന്നതിലും 
പങ്കുവഹിച്ചിട്ടുണ്ട്.  വിരമിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ കാഞ്ഞങ്ങാട് ടൗണിൽ അദ്ദേഹത്തെ ട്രാഫിക് ഡ്യൂട്ടിയിൽ കണ്ടു. അദ്ദേഹത്തിൻ്റെ യാത്രയയപ്പ് ചടങ്ങ് കാഞ്ഞങ്ങാട് ഡി.വൈ. എസ്.പി കെ. പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.
പ്രദീപ് കുമാറിൻ്റെ
ഭാര്യ ശ്രീകല (കെ.എസ്.ഇ.ബി, ഉപ്പള), മക്കൾ: മൃണാൾ സി. പ്രദീപ് (ബി ടെക് വിദ്യാർഥിനി), മിലിന്ദ് സി.പ്രദീപ് (ബി.ബി.എ).
Reactions

Post a Comment

0 Comments