കാഞ്ഞങ്ങാട്: മഴ ശക്തമായ തോടെ ദേശീയ പാത പുഴയായി. പെരിയക്കും കുണിയ വരെ ദേശീയ പാത പുഴയായി മാറി. നിരവധി വാഹനങ്ങൾ തകരാറിലായി. വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ട്. വാഹനങ്ങൾകടന്ന് പോകാൻ പ്രയാസപെടുകയാണ്. മഴവെളളം കടന്ന് പോകാത്തതാണ് പ്രശ്നമായത്.ഓടയുടെ അറ്റകുറ്റപണിമഴക്ക് മുൻപെ നഗരസഭ പൂർത്തിയാക്കിയെങ്കിലും കാഞ്ഞങ്ങാട് നഗരം വെള്ളത്തിൽ . ഓടയിലേക്ക് വെളളം കൃത്യമായി ഒഴുകി പോകാത്തതാണ് കാരണം. നഗരത്തിൻ്റെ പല ഭാഗത്തും വെള്ളക്കെട്ടാണ്. ഓട്ടോ സ്റ്റാൻഡുകളും വെള്ളത്തിലാണ്.
0 Comments