Ticker

6/recent/ticker-posts

മാവുങ്കാലിൽ മതിലിടിഞ്ഞ് സ്കൂട്ടറിന് മുകളിൽ വീണു യാത്രക്കാരന് പരിക്ക്

കാഞ്ഞങ്ങാട്:മാവുങ്കാലിൽ മതിലിടിഞ്ഞ്
ഓടിക്കൊണ്ടിരുന്ന
 സ്കൂട്ടറിന് മുകളിൽ വീണു. സ്കൂട്ടർ യാത്രക്കാരെ പരിക്കുകളോടെ ജില്ലാ ശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്കാണ് അപകടം. കല്യാൺ റോഡിന് സമീപം ഇൻഡസ് മോട്ടോർസിന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ചുറ്റ് മതിലിൻ്റെ ഒരു ഭാഗം ശക്തമായ മഴയിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. കിഴക്ക് ഭാഗത്തേക്ക് പോകുന്ന പോക്കറ്റ് റോഡരികിലെ മതിലാണ് തകർന്നത്. കല്ലുകൾ ഉൾപെടെ ദേശീയ പാതയിലെക്ക് പതിച്ചു. 
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബളാൽ കല്ലംചിറസ്വദേശികളായ  പ്രിയേഷ് ജോർജ്  33,  വിഷ്‌ണു 20 എന്നിവർക്ക് ആണ് പരിക്ക്.   
കൈകാലുകൾക്ക് പരിക്കേറ്റ ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments